'അതൊരു തമാശയായി കാണേണ്ട പ്രസ്‌താവനയല്ല': വി മുരളീധരനെതിരെ മുഹമ്മദ് റിയാസ്



തിരുവനന്തപുരം> കേന്ദ്രമന്ത്രി വി മുരളീധരന്റെ മഹാബലിയുമായി ബന്ധപ്പെട്ട പ്രസ്‌താവനയ്‌ക്ക്‌ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ''അതൊരു തമാശയായി കാണേണ്ട പ്രസ്താവനയല്ല. കേരളത്തിന്റെ ഒത്തൊരുമയോടെയുള്ള ഓണാഘോഷം കണ്ട് വിറളിപൂണ്ടിരിക്കുകയാണ്. അവരുടെ രാഷ്ട്രീയ ഉദ്ദേശം ഇവിടെ നടക്കില്ലെന്ന് മനസിലായതോടെയാണ് ചില പ്രസ്‌താ‌വനകളുമായി എത്തിയിരിക്കുന്നത്. നമ്മുടെ മാനവിക മൂല്യങ്ങള്‍ക്കെതിരെയുള്ള ഭയപ്പെടുത്തലാണ് ലക്ഷ്യം''- മുഹമ്മദ് റിയാസ് പറഞ്ഞു നര്‍മദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുക്കവെയായിരുന്നു മുരളീധരന്റെ വിവാദ പ്രസ്‌താവന.   Read on deshabhimani.com

Related News