16 July Wednesday

'അതൊരു തമാശയായി കാണേണ്ട പ്രസ്‌താവനയല്ല': വി മുരളീധരനെതിരെ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

തിരുവനന്തപുരം> കേന്ദ്രമന്ത്രി വി മുരളീധരന്റെ മഹാബലിയുമായി ബന്ധപ്പെട്ട പ്രസ്‌താവനയ്‌ക്ക്‌ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ''അതൊരു തമാശയായി കാണേണ്ട പ്രസ്താവനയല്ല. കേരളത്തിന്റെ ഒത്തൊരുമയോടെയുള്ള ഓണാഘോഷം കണ്ട് വിറളിപൂണ്ടിരിക്കുകയാണ്. അവരുടെ രാഷ്ട്രീയ ഉദ്ദേശം ഇവിടെ നടക്കില്ലെന്ന് മനസിലായതോടെയാണ് ചില പ്രസ്‌താ‌വനകളുമായി എത്തിയിരിക്കുന്നത്. നമ്മുടെ മാനവിക മൂല്യങ്ങള്‍ക്കെതിരെയുള്ള ഭയപ്പെടുത്തലാണ് ലക്ഷ്യം''- മുഹമ്മദ് റിയാസ് പറഞ്ഞു

നര്‍മദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുക്കവെയായിരുന്നു മുരളീധരന്റെ വിവാദ പ്രസ്‌താവന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top