പാലക്കാട്‌ ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; രാത്രി ഇറങ്ങുന്നത്‌ പതിവായി



പാലക്കാട്‌ > ജനവാസമേഖലയിൽ വീണ്ടുമിറങ്ങി പി ടി–-7. ധോണി മേരിമാത ക്വാറിക്ക് സമീപത്തുള്ള സെന്റ് തോമസ് റോഡിലാണ് തിങ്കൾ രാത്രി പതിനൊന്നോടെ ആനയിറങ്ങിയത്. ആർആർടിയും നാട്ടുകാരും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കാട്ടിലേക്ക് കയറ്റി. പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയുമാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്. രാത്രി പി ടി–-7 ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകുകയാണ്.   Read on deshabhimani.com

Related News