ഉമ്മൻചാണ്ടിക്ക്‌ മൂർഖന്റെ സ്വഭാവം ;പൂഞ്ഞാറിൽ മത്സരിക്കും: പി സി ജോർജ്‌



കോട്ടയം> പക ഉള്ളിൽ  സൂക്ഷിക്കുന്ന മൂർഖന്റെ  സ്വഭാവമാണ്‌  ഉമ്മൻചാണ്ടിക്കെന്നും കെ കരുണാകരനെ രാജ്യ​ദ്രോഹിയായി ചിത്രീകരിച്ചത്​  ഉമ്മൻചാണ്ടിയായിരുന്നുവെന്നും പി സി ജോർജ്‌. ജനപക്ഷം സെക്കുലർ സ്​ഥാനാർഥിയായി പൂഞ്ഞാറിൽ നിന്ന്​ നിയമസഭയിലേക്ക്​ മത്സരിക്കുമെന്നും ​ ആർക്കും തന്നെ പിന്തുണക്കാമെന്നും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും പി സി ജോർജ്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടേത്‌  പൊയ്‌മുഖമാണ്‌. ഉമ്മൻചാണ്ടി പാരവെച്ചത്‌ കാരണമാണ്‌ യുഡിഎഫ്‌ പ്രവേശനം നടക്കാതെ  പോയത്‌. കേരളത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ്‌ ഉമ്മൻചാണ്ടി. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന ഭയമാണ്‌ ഉമ്മൻചാണ്ടിക്ക്‌.  യുഡിഎഫ്‌ നേതാക്കൾക്ക്‌ മര്യാദയില്ലെന്നും എൻഡിഎയുമായും ചർച്ച നടത്തുന്നുണ്ടെന്നും പി സി ജോർജ്‌ പറഞ്ഞു. Read on deshabhimani.com

Related News