ഫോർട്ട് കൊച്ചിയിൽ ഡ്രെയിനേജ് നിർമ്മാണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ



തിരുവനന്തപുരം > എറണാകുളം ഫോർട്ട് കൊച്ചിയിൽ, ഡ്രെയിനേജ്  നിർമ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ. പ്രവൃത്തി മേൽനോട്ടത്തിൽ വീഴ്‌ച വരുത്തിയ അസിസ്റ്റന്റ്‌ എൻജിനീയർ, ഓവർസിയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News