ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കരുത്: ഹൈക്കോടതി



കൊച്ചി> ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവ സെന്റ് ജോസഫ് പബ്‌ളിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിനാണ് കോടതിയുടെ നിര്‍ദേശം.  ഈ മാസം 14 ന് മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു.മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്ത് എതാനും കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.   Read on deshabhimani.com

Related News