കേരളത്തിൽ 
ദേശീയപാത വികസനം മികച്ച നിലയിൽ: 
മന്ത്രി ഗഡ്‌കരി



ന്യൂഡൽഹി   കേരളത്തിൽ ദേശീയപാത വികസനം മികച്ച രീതിയിലാണെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.  സംസ്ഥാനത്തെ എംപിമാരുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. ഭൂമി ഏറ്റെടുക്കലിനു നൽകുന്ന നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനമാണ്‌ വഹിക്കുന്നത്‌. രാജ്യത്ത്‌ കേരളം മാത്രമാണ്‌ ഇതിനു തയ്യാറായത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിയാത്മകമായ നിലപാട്‌ പ്രധാനമാണെന്നും ഗഡ്‌കരി പറഞ്ഞു. കൊല്ലം– ചെങ്കോട്ട, പാലക്കാട്‌– കോഴിക്കോട്‌ റോഡുകൾ അടക്കം ദേശീയപാത അതോറിറ്റിക്ക്‌ കൈമാറിയ പാതകളുടെ വികസനം  ഉറപ്പാക്കണമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷിനേതാവ്‌ എളമരം കരീം യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉന്നതതലയോഗം വിളിക്കാമെന്ന്‌ മന്ത്രി പ്രതികരിച്ചു. Read on deshabhimani.com

Related News