19 April Friday

കേരളത്തിൽ 
ദേശീയപാത വികസനം മികച്ച നിലയിൽ: 
മന്ത്രി ഗഡ്‌കരി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022


ന്യൂഡൽഹി  
കേരളത്തിൽ ദേശീയപാത വികസനം മികച്ച രീതിയിലാണെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.  സംസ്ഥാനത്തെ എംപിമാരുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. ഭൂമി ഏറ്റെടുക്കലിനു നൽകുന്ന നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനമാണ്‌ വഹിക്കുന്നത്‌. രാജ്യത്ത്‌ കേരളം മാത്രമാണ്‌ ഇതിനു തയ്യാറായത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിയാത്മകമായ നിലപാട്‌ പ്രധാനമാണെന്നും ഗഡ്‌കരി പറഞ്ഞു.

കൊല്ലം– ചെങ്കോട്ട, പാലക്കാട്‌– കോഴിക്കോട്‌ റോഡുകൾ അടക്കം ദേശീയപാത അതോറിറ്റിക്ക്‌ കൈമാറിയ പാതകളുടെ വികസനം  ഉറപ്പാക്കണമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷിനേതാവ്‌ എളമരം കരീം യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉന്നതതലയോഗം വിളിക്കാമെന്ന്‌ മന്ത്രി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top