സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട്‌ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന; നേതാക്കൾ കസ്‌റ്റഡിയിൽ



കൊച്ചി > സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട്‌ ഓഫീസുകളിലും, കേന്ദ്രങ്ങളിലും എൻഐഎ, ഇഡി റെയ്‌ഡ്‌. വിവിധയിടങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളുമായി ബന്ധപ്പെട്ടാണ്‌ പരിശോധന. പുലർച്ചെ തുടങ്ങിയ റെയ്‌ഡ്‌ തുടരുകയാണ്‌. വിവിധയിടങ്ങളിൽ നിന്നായി നാല്‌ നേതാക്കൾ കസ്‌റ്റഡിയിലായിട്ടുണ്ട്‌. പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ റെയ്‌ഡ് നടന്നു. Read on deshabhimani.com

Related News