15 September Monday

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട്‌ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന; നേതാക്കൾ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കൊച്ചി > സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട്‌ ഓഫീസുകളിലും, കേന്ദ്രങ്ങളിലും എൻഐഎ, ഇഡി റെയ്‌ഡ്‌. വിവിധയിടങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളുമായി ബന്ധപ്പെട്ടാണ്‌ പരിശോധന. പുലർച്ചെ തുടങ്ങിയ റെയ്‌ഡ്‌ തുടരുകയാണ്‌. വിവിധയിടങ്ങളിൽ നിന്നായി നാല്‌ നേതാക്കൾ കസ്‌റ്റഡിയിലായിട്ടുണ്ട്‌.

പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ റെയ്‌ഡ് നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top