ഓവുചാൽ നിർമാണത്തിൽ ക്രമക്കേട്‌



മേപ്പാടി മേപ്പാടി ടൗണിലെ ഓവുചാൽ നിർമാണത്തിൽ ക്രമക്കേട്‌  നടക്കുന്നതായി മേപ്പാടി വികസന സമിതി യോഗം ആരോപിച്ചു. ടൗണിലെ പലസ്ഥലങ്ങളിലും ഓവുചാലുകൾ  പൊതുമരാമത്ത്‌ അളവിനെക്കാൾ കുറവാരണ്‌.  ചിലരുടെ താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി വികസനം അട്ടിമറിക്കുകയാണ്‌.  പ്രവൃത്തി കഴിഞ്ഞ പല ഭാഗത്തും സ്ലാബുകൾ ഇട്ടിട്ടില്ല. നിർത്തിവെച്ച റോഡ്‌ നിർമാണം ഉടൻ പുന:രാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ എസ്‌ ശശി, സി അനിൽകുമാർ, ടി വി സുമേഷ്‌ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News