26 April Friday

ഓവുചാൽ നിർമാണത്തിൽ ക്രമക്കേട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
മേപ്പാടി
മേപ്പാടി ടൗണിലെ ഓവുചാൽ നിർമാണത്തിൽ ക്രമക്കേട്‌  നടക്കുന്നതായി മേപ്പാടി വികസന സമിതി യോഗം ആരോപിച്ചു.
ടൗണിലെ പലസ്ഥലങ്ങളിലും ഓവുചാലുകൾ  പൊതുമരാമത്ത്‌ അളവിനെക്കാൾ കുറവാരണ്‌.  ചിലരുടെ താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി വികസനം അട്ടിമറിക്കുകയാണ്‌.  പ്രവൃത്തി കഴിഞ്ഞ പല ഭാഗത്തും സ്ലാബുകൾ ഇട്ടിട്ടില്ല. നിർത്തിവെച്ച റോഡ്‌ നിർമാണം ഉടൻ പുന:രാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ എസ്‌ ശശി, സി അനിൽകുമാർ, ടി വി സുമേഷ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top