ജീൻപൂൾ ഗാർഡനിൽ 48 ഇനം മുളത്തൈകൾ നട്ടു



ഗൂഡല്ലൂർ   നാടുകാണി ജീൻപൂൾ ഗാർഡനിൽ ഗൂഡല്ലൂർ റോട്ടറി ക്ലബ് ഭാരവാഹികളും വനം വകുപ്പും ചേർന്ന് 48 ഇനം മുളത്തൈകൾ നട്ടു.  ജില്ലയിൽ  പല ഭാഗങ്ങളിലും മുളകൾ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌  48 ഇനം മുളത്തൈകൾ നാടുകാണി ജീൻപൂൾ ഗാർഡനിൽ സംരക്ഷിക്കുന്നത്.  വിവിധ ഇനം ഔഷധച്ചെടികൾ, മീൻ വളർത്തൽ, അക്വേറിയം, മരത്തൈകൾ തുടങ്ങിയവ  വളർത്തുന്നുണ്ട്. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരം ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News