പൊലീസ്‌ അസോ. ജില്ലാ 
കൺവൻഷൻ ഇന്ന്‌ തുടങ്ങും



മീനങ്ങാടി കേരള പൊലീസ്‌ അസോസിയേഷൻ ജില്ലാ കൺവൻഷൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മീനങ്ങാടി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ നടത്തും.   പൊതുസമ്മേളനവും കുടുംബസംഗമവും ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌  നിയമാസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം  ചെയ്യും. പകൽ മൂന്നിന്‌  കുടുംബാംഗങ്ങൾക്കുള്ള വിവിധ മത്സരങ്ങളോടെ    കൺവൻഷൻ ആരംഭിക്കും.  ബുധൻ രാവിലെ 8.30ന്‌ പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദ്‌ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News