എൽഡിഎഫ്‌ 
പ്രതിഷേധ ജ്വാല ഇന്ന്‌



കൽപ്പറ്റ   മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങൾക്കും ആക്രമണത്തിനും വികസനവിരുദ്ധ നടപടികൾക്കുമെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധനാഴ്‌ച  കൽപ്പറ്റയിൽ ബഹുജന റാലി നടത്തും.  പകൽ മൂന്നിന്‌ കനറാ ബാങ്ക്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും. പൊലീസ്‌ സ്‌റ്റേഷനിൽ  പൊതുയോഗം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. പ്രവർത്തകരെ കനറാ ബാങ്കിന്‌ സമീപം ഇറക്കി വാഹനങ്ങൾ ബൈപാസിൽ പാർക്ക്‌ ചെയ്യണം. Read on deshabhimani.com

Related News