തവിഞ്ഞാൽ പഞ്ചായത്ത്‌ 
ഓഫീസിലേക്ക്‌ മഹിളകളുടെ മാർച്ച്‌



തലപ്പുഴ വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയ തവിഞ്ഞാൽ പഞ്ചായത്ത്‌  മുൻ സിഡിഎസ് ചെയർപേഴ്സനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തട്ടിപ്പിന് കൂട്ടുനിന്ന സിഡിഎസ് എക്സിക്യൂട്ടീവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട്  ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ച്‌ നടത്തി.  അഴിമതിക്ക് ഒത്താശ ചെയ്ത വാർഡ് മെമ്പർ  രാജിവെക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മാർച്ച്‌ മാനന്തവാടി ഏരിയാ പ്രസിഡന്റ്‌  പി എ ഗിരിജ  ഉദ്ഘാടനം ചെയ്തു. ഷൈമ മുരളീധരൻ അധ്യക്ഷയായി. കെ ഷബിത, അനീഷ സുരേന്ദ്രൻ, ഷിജി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News