20 April Saturday

തവിഞ്ഞാൽ പഞ്ചായത്ത്‌ 
ഓഫീസിലേക്ക്‌ മഹിളകളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
തലപ്പുഴ
വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയ തവിഞ്ഞാൽ പഞ്ചായത്ത്‌  മുൻ സിഡിഎസ് ചെയർപേഴ്സനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തട്ടിപ്പിന് കൂട്ടുനിന്ന
സിഡിഎസ് എക്സിക്യൂട്ടീവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട്  ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ച്‌ നടത്തി.  അഴിമതിക്ക് ഒത്താശ ചെയ്ത വാർഡ് മെമ്പർ  രാജിവെക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മാർച്ച്‌ മാനന്തവാടി ഏരിയാ പ്രസിഡന്റ്‌  പി എ ഗിരിജ  ഉദ്ഘാടനം ചെയ്തു. ഷൈമ മുരളീധരൻ അധ്യക്ഷയായി. കെ ഷബിത, അനീഷ സുരേന്ദ്രൻ, ഷിജി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top