238 കർഷകര്‍ക്ക്‌ 93.69 ലക്ഷം
അനുവദിച്ചു



  കൽപ്പറ്റ കേരള കാര്‍ഷിക കടാശ്വാസ കമീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കര്‍ഷകരുടെ ബാധ്യതാ തുക  ബാങ്കുകള്‍ക്ക് കൈമാറി. ജില്ലയിലെ അഞ്ച് സഹകരണ സംഘങ്ങള്‍ക്കായി 93,68,975 രൂപയാണ് സഹകരണ വകുപ്പു മുഖേന കൈമാറിയത്.  238 കര്‍ഷകരുടെ ബാധ്യതയാണ് വീട്ടുക. തുക കര്‍ഷകരുടെ വായ്പാ കണക്കുകളിലേക്ക് വരവുവയ്‌ക്കും. തരുവണ സര്‍വീസ് സഹകരണ ബാങ്ക് (20 പേര്‍ക്ക്, 3,68,375 രൂപ),  ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് (143 പേര്‍ക്ക്, 53,39,300 രൂപ), പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് (15 പേര്‍ക്ക്, 5,25,375 രൂപ), വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (52 പേര്‍ക്ക്, 26,43,925 രൂപ), ബത്തേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (8 പേര്‍ക്ക്, 4,92,000 രൂപ) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. Read on deshabhimani.com

Related News