24 April Wednesday
കടാശ്വാസ കമീഷന്‍

238 കർഷകര്‍ക്ക്‌ 93.69 ലക്ഷം
അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
 
കൽപ്പറ്റ
കേരള കാര്‍ഷിക കടാശ്വാസ കമീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കര്‍ഷകരുടെ ബാധ്യതാ തുക  ബാങ്കുകള്‍ക്ക് കൈമാറി. ജില്ലയിലെ അഞ്ച് സഹകരണ സംഘങ്ങള്‍ക്കായി 93,68,975 രൂപയാണ് സഹകരണ വകുപ്പു മുഖേന കൈമാറിയത്.  238 കര്‍ഷകരുടെ ബാധ്യതയാണ് വീട്ടുക. തുക കര്‍ഷകരുടെ വായ്പാ കണക്കുകളിലേക്ക് വരവുവയ്‌ക്കും. തരുവണ സര്‍വീസ് സഹകരണ ബാങ്ക് (20 പേര്‍ക്ക്, 3,68,375 രൂപ),  ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് (143 പേര്‍ക്ക്, 53,39,300 രൂപ), പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് (15 പേര്‍ക്ക്, 5,25,375 രൂപ), വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (52 പേര്‍ക്ക്, 26,43,925 രൂപ), ബത്തേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (8 പേര്‍ക്ക്, 4,92,000 രൂപ) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top