286 പേര്‍ക്കുകൂടി



  കൽപ്പറ്റ  ജില്ലയിൽ തിങ്കളാഴ്‌ച 286 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 801 പേർ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്‌  15.31 ആണ്. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 283 പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,677 ആയി. 1,09,408 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5532 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4538  പേർ വീടുകളിലാണ് കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവർ പുൽപ്പള്ളി 38, മേപ്പാടി 31, തിരുനെല്ലി 28, തവിഞ്ഞാൽ 26, പനമരം 22,  മാനന്തവാടി 21,  നെൻമേനി 20,  കൽപ്പറ്റ 19, പടിഞ്ഞാറത്തറ 14,  മുള്ളൻകൊല്ലി 9,  കോട്ടത്തറ 7,  അമ്പലവയൽ, എടവക, ബത്തേരി 6 വീതം, മീനങ്ങാടി, വൈത്തിരി 5 വീതം, തരിയോട് 4, കണിയാമ്പറ്റ, പൂതാടി, പൊഴുതന, വെള്ളമുണ്ട,  വെങ്ങപ്പള്ളി 3 വീതം, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണാടകയിൽനിന്നുവന്ന പുൽപ്പള്ളി സ്വദേശിക്കും തമിഴ്നാട്ടിൽനിന്നുവന്ന 2 ബത്തേരി സ്വദേശികൾക്കും രോഗബാധ സ്ഥിരീകരിച്ചു. Read on deshabhimani.com

Related News