25 April Thursday
രോഗസ്ഥിരീകരണ നിരക്ക്‌ 15.3

286 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
 
കൽപ്പറ്റ
 ജില്ലയിൽ തിങ്കളാഴ്‌ച 286 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 801 പേർ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്‌  15.31 ആണ്. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 283 പേർക്ക് സമ്പർക്കത്തിലൂടെ
യാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,677 ആയി. 1,09,408 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5532 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4538  പേർ വീടുകളിലാണ് കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
പുൽപ്പള്ളി 38, മേപ്പാടി 31, തിരുനെല്ലി 28, തവിഞ്ഞാൽ 26, പനമരം 22,  മാനന്തവാടി 21,  നെൻമേനി 20,  കൽപ്പറ്റ 19, പടിഞ്ഞാറത്തറ 14,  മുള്ളൻകൊല്ലി 9,  കോട്ടത്തറ 7,  അമ്പലവയൽ, എടവക, ബത്തേരി 6 വീതം, മീനങ്ങാടി, വൈത്തിരി 5 വീതം, തരിയോട് 4, കണിയാമ്പറ്റ, പൂതാടി, പൊഴുതന, വെള്ളമുണ്ട,  വെങ്ങപ്പള്ളി 3 വീതം, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണാടകയിൽനിന്നുവന്ന പുൽപ്പള്ളി സ്വദേശിക്കും തമിഴ്നാട്ടിൽനിന്നുവന്ന 2 ബത്തേരി സ്വദേശികൾക്കും രോഗബാധ സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top