ബഫർസോണിനെതിരെ ബത്തേരിയിൽ പ്രതിഷേധ ജ്വാല

ബത്തേരി സത്രം കുന്നിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല


 ബത്തേരി സുപ്രീംകോടതിയുടെ ബഫർസോൺ ഉത്തരവിനെതിരെ ബത്തേരിയിൽ വീടുകളിൽ പ്രതിഷേധ ജ്വാല. സംരക്ഷിതവനത്തിൽനിന്നുള്ള ഒരു കിലോമീറ്റർ ദൂരം ബഫർസോൺ വേണമെന്ന സുപ്രീംകോടതി ഉത്തരവ്‌ പിൻവലിക്കണമെന്ന ആവശ്യമുയർത്തിയാണ്‌ തിങ്കൾ വൈകിട്ട്‌ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി ആഹ്വാനപ്രകാരം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നഗരസഭയുടെയും പരിധിയിൽവരുന്ന വീടുകളിൽ കുടുംബാംഗങ്ങൾ പ്രതിഷേധാഗ്നി തെളിച്ചത്‌. ജില്ലയിൽ ബഫർസോൺ നടപ്പായാൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ പ്രയാസത്തിലാവുക ബത്തേരി മേഖലയിലാണ്‌. ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ കഴിഞ്ഞ 17ന്‌ വിളിച്ചുചേർത്ത ജനകീയ കൺവൻഷന്റെ തീരുമാനപ്രകാരമാണ്‌ വീടുകളിലെ പ്രതിഷേധ ജ്വാല. ജനപ്രതിനിധികളും വ്യാപാരികളും കർഷകരും തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെയുള്ള നൂറുകണക്കിന്‌ ജനവിഭാഗങ്ങൾ പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി. ശനിയാഴ്‌ച ഇതേ ആവശ്യമുന്നയിച്ച്‌ ജനപ്രതിനിധികൾ ബത്തേരി സ്വതന്ത്രമൈതാനത്ത്‌ ഉപവസിച്ചു. Read on deshabhimani.com

Related News