29 March Friday

ബഫർസോണിനെതിരെ ബത്തേരിയിൽ പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

ബത്തേരി സത്രം കുന്നിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല

 ബത്തേരി

സുപ്രീംകോടതിയുടെ ബഫർസോൺ ഉത്തരവിനെതിരെ ബത്തേരിയിൽ വീടുകളിൽ പ്രതിഷേധ ജ്വാല. സംരക്ഷിതവനത്തിൽനിന്നുള്ള ഒരു കിലോമീറ്റർ ദൂരം ബഫർസോൺ വേണമെന്ന സുപ്രീംകോടതി ഉത്തരവ്‌ പിൻവലിക്കണമെന്ന ആവശ്യമുയർത്തിയാണ്‌ തിങ്കൾ വൈകിട്ട്‌ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി ആഹ്വാനപ്രകാരം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നഗരസഭയുടെയും പരിധിയിൽവരുന്ന വീടുകളിൽ കുടുംബാംഗങ്ങൾ പ്രതിഷേധാഗ്നി തെളിച്ചത്‌. ജില്ലയിൽ ബഫർസോൺ നടപ്പായാൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ പ്രയാസത്തിലാവുക ബത്തേരി മേഖലയിലാണ്‌. ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ കഴിഞ്ഞ 17ന്‌ വിളിച്ചുചേർത്ത ജനകീയ കൺവൻഷന്റെ തീരുമാനപ്രകാരമാണ്‌ വീടുകളിലെ പ്രതിഷേധ ജ്വാല. ജനപ്രതിനിധികളും വ്യാപാരികളും കർഷകരും തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെയുള്ള നൂറുകണക്കിന്‌ ജനവിഭാഗങ്ങൾ പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി. ശനിയാഴ്‌ച ഇതേ ആവശ്യമുന്നയിച്ച്‌ ജനപ്രതിനിധികൾ ബത്തേരി സ്വതന്ത്രമൈതാനത്ത്‌ ഉപവസിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top