സ്‌കൂൾ വിദ്യാർഥികൾ
ആശുപത്രിയിൽ



  പനമരം ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ 16 വിദ്യാർഥികളെ വയനാട്‌ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണ് ചികിത്സയിൽ. സ്‌കൂൾ അസംബ്ലിക്കിടെ കുട്ടികളിൽ ചിലർ തലകറങ്ങിവീണു. മറ്റുചിലർക്ക്‌ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. സ്‌കൂൾ അധികൃതർ ഉടനെ ചികിത്സ ലഭ്യമാക്കുകയായിരുന്നു.  11 കുട്ടികൾ ആറാം ക്ലാസിലും രണ്ടു പേർ ഏഴാം ക്ലാസിലും പഠിക്കുന്നവരാണ്. അഞ്ച്, ഒമ്പത്, 10 ക്ലാസുകളിലെ ഓരോ വിദ്യാർഥികളാണ് മറ്റുള്ളവർ. ഭക്ഷ്യ സുരക്ഷ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി. കുട്ടികളിൽ ആരും അപകടനിലയിലല്ലെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News