29 March Friday
ഭക്ഷ്യവിഷബാധയെന്ന് സംശയം

സ്‌കൂൾ വിദ്യാർഥികൾ
ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
 
പനമരം
ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ 16 വിദ്യാർഥികളെ വയനാട്‌ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണ് ചികിത്സയിൽ. സ്‌കൂൾ അസംബ്ലിക്കിടെ കുട്ടികളിൽ ചിലർ തലകറങ്ങിവീണു. മറ്റുചിലർക്ക്‌ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. സ്‌കൂൾ അധികൃതർ ഉടനെ ചികിത്സ ലഭ്യമാക്കുകയായിരുന്നു.  11 കുട്ടികൾ ആറാം ക്ലാസിലും രണ്ടു പേർ ഏഴാം ക്ലാസിലും പഠിക്കുന്നവരാണ്. അഞ്ച്, ഒമ്പത്, 10 ക്ലാസുകളിലെ ഓരോ വിദ്യാർഥികളാണ് മറ്റുള്ളവർ. ഭക്ഷ്യ സുരക്ഷ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി. കുട്ടികളിൽ ആരും അപകടനിലയിലല്ലെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top