കാട്ടാനയുടെ ആക്രമണത്തിൽ റേഷൻ കട ജീവനക്കാരന് പരിക്ക്



മാനന്തവാടി പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ റേഷൻ കട ജീവനക്കാരന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ റേഷൻ കടയിലെ ജീവനക്കാരൻ പുലിവാൽ വളവിൽ എളമ്പലശ്ശേരി നന്ദകുമാറിനാണ് (48) പരിക്കേറ്റത്. ഞായർ വൈകിട്ട്‌ കന്നുകാലിയെ അഴിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. നന്ദകുമാറിനെ വനപാലകർ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ നന്ദകുമാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News