25 April Thursday

കാട്ടാനയുടെ ആക്രമണത്തിൽ റേഷൻ കട ജീവനക്കാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
മാനന്തവാടി
പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ റേഷൻ കട ജീവനക്കാരന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ റേഷൻ കടയിലെ ജീവനക്കാരൻ പുലിവാൽ വളവിൽ എളമ്പലശ്ശേരി നന്ദകുമാറിനാണ് (48) പരിക്കേറ്റത്. ഞായർ വൈകിട്ട്‌ കന്നുകാലിയെ അഴിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. നന്ദകുമാറിനെ വനപാലകർ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ നന്ദകുമാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top