കരുതലിൻ കരസ്‌പർശം

വൈത്തിരി താലൂക്ക് തല അദാലത്തിൽ എത്തിയ ആളുകൾ


കൽപ്പറ്റ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാർ പങ്കെടുത്തുള്ള  "കരുതലും കൈത്താങ്ങും' താലൂക്ക്‌തല പരാതി പരിഹാര അദാലത്തുകൾക്ക്‌ ജില്ലയിൽ തുടക്കം. വൈത്തിരി താലൂക്ക്‌തല അദാലത്ത്‌  ചുണ്ടേൽ പാരിഷ്‌ ഹാളിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  ആദ്യഅദലാത്തിെതന്നെ നൂറുകണക്കിന്‌ പരാതികൾക്ക്‌ പരിഹാരമായി. പങ്കെടുക്കാനെത്തിയവർക്കൊല്ലാം ആശ്വാസമാകുന്ന തീരുമാനങ്ങളും മറുപടിയുമാണുണ്ടായത്‌.   561 പരാതികളാണ് ഇവിടെ ലഭിച്ചത്. കാർഷിക വികസന-, കർഷകക്ഷേമ, -തദ്ദേശ സ്വയംഭരണ വകുപ്പ്, - താലൂക്ക് സംബന്ധമായ വിഷയങ്ങളിലാണ് കൂടുതൽ പരാതികൾ. റേഷൻ കാർഡിന് അപേക്ഷിച്ചവർക്കുള്ള കാർഡുകൾ  മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് അധ്യക്ഷനായി.  കലക്ടർ ഡോ. രേണുരാജ്, സബ് കലക്ടർ ആർ ശ്രീലക്ഷ്മി, എഡിഎം എൻ ഐ ഷാജു, ഡെപ്യൂട്ടി കലക്ടർമാരായ കെ അജീഷ്, വി അബൂബക്കർ, കെ  ദേവകി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 29ന്‌ ബത്തേരി താലൂക്ക്‌തല അദാലത്ത്‌ ഡോൺബോസ്‌കോ കോളേജിലും 30ന്‌ മാനന്തവാടി താലൂക്ക്‌തല അദാലത്ത്‌ അമ്പുകുത്തി സെന്റ്‌ തോമസ്‌ ഓർത്തഡോക്‌സ്‌ ഹാളിലും നടക്കും.  മന്ത്രിമാരായ  എ കെ ശശീന്ദ്രനും എം ബി രാജേഷും നേതൃത്വം നൽകും.  Read on deshabhimani.com

Related News