കൽപ്പറ്റ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാർ പങ്കെടുത്തുള്ള "കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തുകൾക്ക് ജില്ലയിൽ തുടക്കം. വൈത്തിരി താലൂക്ക്തല അദാലത്ത് ചുണ്ടേൽ പാരിഷ് ഹാളിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദ്യഅദലാത്തിെതന്നെ നൂറുകണക്കിന് പരാതികൾക്ക് പരിഹാരമായി. പങ്കെടുക്കാനെത്തിയവർക്കൊല്ലാം ആശ്വാസമാകുന്ന തീരുമാനങ്ങളും മറുപടിയുമാണുണ്ടായത്. 561 പരാതികളാണ് ഇവിടെ ലഭിച്ചത്. കാർഷിക വികസന-, കർഷകക്ഷേമ, -തദ്ദേശ സ്വയംഭരണ വകുപ്പ്, - താലൂക്ക് സംബന്ധമായ വിഷയങ്ങളിലാണ് കൂടുതൽ പരാതികൾ. റേഷൻ കാർഡിന് അപേക്ഷിച്ചവർക്കുള്ള കാർഡുകൾ മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് അധ്യക്ഷനായി. കലക്ടർ ഡോ. രേണുരാജ്, സബ് കലക്ടർ ആർ ശ്രീലക്ഷ്മി, എഡിഎം എൻ ഐ ഷാജു, ഡെപ്യൂട്ടി കലക്ടർമാരായ കെ അജീഷ്, വി അബൂബക്കർ, കെ ദേവകി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 29ന് ബത്തേരി താലൂക്ക്തല അദാലത്ത് ഡോൺബോസ്കോ കോളേജിലും 30ന് മാനന്തവാടി താലൂക്ക്തല അദാലത്ത് അമ്പുകുത്തി സെന്റ് തോമസ് ഓർത്തഡോക്സ് ഹാളിലും നടക്കും. മന്ത്രിമാരായ എ കെ ശശീന്ദ്രനും എം ബി രാജേഷും നേതൃത്വം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..