നഞ്ഞോത്ത് കോളനിക്കാർക്ക് കുടിവെള്ളമായി



മാനന്തവാടി എടവക പഞ്ചായത്തിലെ കമ്മന നഞ്ഞോത്ത് ആദിവാസി കോളനിയിലെ കാലങ്ങളായുള്ള  കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. 2020–--21 ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്തംഗം  കെ വിജയൻ ഉദ്ഘാടനം ചെയ്തു. കോളനിയിൽ ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ വലഞ്ഞിരുന്ന 27 കുടുംബങ്ങൾക്കായി പദ്ധതിയിലൂടെ 10000 ലിറ്റർ വാട്ടർ ടാങ്ക് നിർമിച്ച് പൈപ്പ് ലൈൻ വഴിയാണ് വീടുകളിൽ വെള്ളം എത്തിക്കുന്നത്. പരിപാടിയിൽ എടവക പഞ്ചായത്തംഗം സി എം സന്തോഷ് അധ്യക്ഷനായി. ബോക്ക് പഞ്ചായത്തംഗം ഇന്ദിരാ പ്രേമചന്ദ്രൻ, ടി രാമകൃഷ്ണൻ, രാജൻ മൂത്തേടത്ത്, ശ്രീധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News