29 March Friday

നഞ്ഞോത്ത് കോളനിക്കാർക്ക് കുടിവെള്ളമായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
മാനന്തവാടി
എടവക പഞ്ചായത്തിലെ കമ്മന നഞ്ഞോത്ത് ആദിവാസി കോളനിയിലെ കാലങ്ങളായുള്ള  കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. 2020–--21 ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്തംഗം  കെ വിജയൻ ഉദ്ഘാടനം ചെയ്തു. കോളനിയിൽ ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ വലഞ്ഞിരുന്ന 27 കുടുംബങ്ങൾക്കായി പദ്ധതിയിലൂടെ 10000 ലിറ്റർ വാട്ടർ ടാങ്ക് നിർമിച്ച് പൈപ്പ് ലൈൻ വഴിയാണ് വീടുകളിൽ വെള്ളം എത്തിക്കുന്നത്. പരിപാടിയിൽ എടവക പഞ്ചായത്തംഗം സി എം സന്തോഷ് അധ്യക്ഷനായി. ബോക്ക് പഞ്ചായത്തംഗം ഇന്ദിരാ പ്രേമചന്ദ്രൻ, ടി രാമകൃഷ്ണൻ, രാജൻ മൂത്തേടത്ത്, ശ്രീധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top