കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം:
കെഎസ്ആർടിഇഎ



മാനന്തവാടി കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയിലെ  ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടറുടെ റൂമിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌  കെഎസ്ആർടിഇഎ (സിഐടിയു ) മാനന്തവാടി യുണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു ദിവസത്തെ മുഴുവൻ  സർവീസുകളുടെയും വേ ബില്ലുകളുടെയും ഒരു കെട്ട് കഴിഞ്ഞ എട്ടിനാണ്‌   കാണാതായത്‌. ദിവസങ്ങൾക്കുശേഷം യാർഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസ്സിൽനിന്ന്‌ ഇവ  കണ്ടെത്തി.  ആധികാരികമായ ഇത്തരം രേഖകൾ നഷ്ടപ്പെട്ടിട്ട് ഇതുവരെ  ഒരു നടപടിയും സ്വീകരികാത്ത അധികൃതരുടെ നടപടി  പ്രതിഷേധാർഹമാണ്‌. രേഖകൾ നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം. യോഗത്തിൽ എൻ സി സദാനന്ദൻ അധ്യക്ഷനായി. കെ ജെ റോയ്,  സി എം സുനിൽകുമാർ, എം സി അനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News