19 April Friday
മാനന്തവാടി ഡിപ്പോയിലെ ഫയലുകൾ കാണാതായ സംഭവം

കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം:
കെഎസ്ആർടിഇഎ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
മാനന്തവാടി
കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയിലെ  ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടറുടെ റൂമിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌  കെഎസ്ആർടിഇഎ (സിഐടിയു ) മാനന്തവാടി യുണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു ദിവസത്തെ മുഴുവൻ  സർവീസുകളുടെയും വേ ബില്ലുകളുടെയും ഒരു കെട്ട് കഴിഞ്ഞ എട്ടിനാണ്‌   കാണാതായത്‌. ദിവസങ്ങൾക്കുശേഷം യാർഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസ്സിൽനിന്ന്‌ ഇവ  കണ്ടെത്തി. 
ആധികാരികമായ ഇത്തരം രേഖകൾ നഷ്ടപ്പെട്ടിട്ട് ഇതുവരെ  ഒരു നടപടിയും സ്വീകരികാത്ത അധികൃതരുടെ നടപടി  പ്രതിഷേധാർഹമാണ്‌. രേഖകൾ നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം. യോഗത്തിൽ എൻ സി സദാനന്ദൻ അധ്യക്ഷനായി. കെ ജെ റോയ്,  സി എം സുനിൽകുമാർ, എം സി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top