പതിനായിരം 
ശാസ്ത്ര ക്ലാസുകൾ തുടങ്ങി



പുൽപ്പള്ളി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ  ജനസമ്പർക്ക പരിപാടിയായ ജനകീയ ശാ സ്ത്ര സാംസ്കാരികോത്സവത്തിന്റെ  പ്രധാന പ്രവർത്തനമായ പതിനായിരം ശാസ്ത്ര ക്ലാസുകളുടെ പുൽപ്പള്ളി മേഖല തല ഉദ്ഘാടനം കബനിഗിരി ശ്രുതി ഗ്രന്ഥാലയത്തിൽ   പഞ്ചായത്ത് അംഗം ശാന്തിനി പ്രകാശൻ നിർവ്വഹിച്ചു .    പി സി മാത്യു, എം എം ടോമി എന്നിവർ ക്ലാസെടുത്തു. പുസ്തക പ്രചരണത്തിന്റെ ആദ്യ കൂപ്പൺ ഗ്രന്ഥാലയം പ്രസിഡന്റ്‌ മോനിച്ചൻ  കാരിവള്ളിത്തറ  ഏറ്റുവാങ്ങി. തുടർ പ്രവർത്തനമായി ഹരിത ഭവനം സർവ്വേ നടത്തുവാനും തീരുമാനിച്ചു.  മേഖല പ്രസിഡന്റ്‌  എ സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജോസ് ചെറിയാൻ സ്വാഗതവും ഗ്രന്ഥാലയം സെക്രട്ടറി പി ടി പ്രകാശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News