20 April Saturday

പതിനായിരം 
ശാസ്ത്ര ക്ലാസുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
പുൽപ്പള്ളി
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ  ജനസമ്പർക്ക പരിപാടിയായ ജനകീയ ശാ സ്ത്ര സാംസ്കാരികോത്സവത്തിന്റെ  പ്രധാന പ്രവർത്തനമായ പതിനായിരം ശാസ്ത്ര ക്ലാസുകളുടെ പുൽപ്പള്ളി മേഖല തല ഉദ്ഘാടനം കബനിഗിരി ശ്രുതി ഗ്രന്ഥാലയത്തിൽ   പഞ്ചായത്ത് അംഗം ശാന്തിനി പ്രകാശൻ നിർവ്വഹിച്ചു . 
 
പി സി മാത്യു, എം എം ടോമി എന്നിവർ ക്ലാസെടുത്തു. പുസ്തക പ്രചരണത്തിന്റെ ആദ്യ കൂപ്പൺ ഗ്രന്ഥാലയം പ്രസിഡന്റ്‌ മോനിച്ചൻ  കാരിവള്ളിത്തറ  ഏറ്റുവാങ്ങി. തുടർ പ്രവർത്തനമായി ഹരിത ഭവനം സർവ്വേ നടത്തുവാനും തീരുമാനിച്ചു.
 മേഖല പ്രസിഡന്റ്‌  എ സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജോസ് ചെറിയാൻ സ്വാഗതവും ഗ്രന്ഥാലയം സെക്രട്ടറി പി ടി പ്രകാശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top