159 കോവിഡ് ; 154 സമ്പർക്കം



കൽപ്പറ്റ ജില്ലയിൽ  വെള്ളിയാഴ്‌ച   159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ  രേണുക അറിയിച്ചു. 114 പേർ രോഗമുക്തി നേടി. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 1336 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1167 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.   Read on deshabhimani.com

Related News