കോവിഡ്‌ സർട്ടിഫിക്കറ്റ്അ തിർത്തിയിൽ പരിശോധന തുടരുന്നു; യാത്രക്കാരുടെ എണ്ണം കുറഞ്ഞു



  കൽപ്പറ്റ കർണാടക, തമിഴ്‌നാട്‌ അതിർത്തി കടക്കാൻ  കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.  ചരക്ക്‌ വാഹനങ്ങളും അത്യാവശ്യം  മാത്രമേ വെള്ളിയാഴ്‌ച അതിർത്തികൾ കടന്നുള്ളൂ.  ബാവലി, കുട്ടം, മൂലഹള്ള ചെക്‌പോസ്‌റ്റുകളിൽ  കർണാടകയുടെ  പ്രത്യേക സംഘം പരിശോധന തുടരുകയാണ്‌.  തമിഴ്‌നാട്‌ അതിർത്തികളായ നാടുകാണി, ചോലാടി, താളൂർ, നമ്പ്യാർകുന്ന്‌, പാട്ടവയൽ എന്നിവിടങ്ങളിലും  പരിശോധന കർശനമാണ്‌.  ആരോഗ്യപ്രവർത്തകരും പൊലീസുമാണ്‌ പരിശോധന  നടത്തുന്നത്‌.   ഇരുസംസ്ഥാനങ്ങളിലേക്കുമുള്ള ബസ്സുകളിൽ യാത്രക്കാർ ഗണ്യമായി കുറഞ്ഞു. സ്വകാര്യ വാഹനങ്ങളിൽ പോയ ഭൂരിഭാഗത്തിനും കോവിഡ്‌ നെഗറ്റീവ്‌  സർട്ടിഫിക്കറ്റുണ്ടായിരുന്നു. സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ തിരിച്ചയച്ചു. കുട്ടയിൽ പണിക്കുപോകുന്നവരിൽ‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവർക്ക്‌ ഇളവുനൽകി. Read on deshabhimani.com

Related News