24 April Wednesday

കോവിഡ്‌ സർട്ടിഫിക്കറ്റ്അ തിർത്തിയിൽ പരിശോധന തുടരുന്നു; യാത്രക്കാരുടെ എണ്ണം കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
 
കൽപ്പറ്റ
കർണാടക, തമിഴ്‌നാട്‌ അതിർത്തി കടക്കാൻ  കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.  ചരക്ക്‌ വാഹനങ്ങളും അത്യാവശ്യം  മാത്രമേ വെള്ളിയാഴ്‌ച അതിർത്തികൾ കടന്നുള്ളൂ.  ബാവലി, കുട്ടം, മൂലഹള്ള ചെക്‌പോസ്‌റ്റുകളിൽ  കർണാടകയുടെ  പ്രത്യേക സംഘം പരിശോധന തുടരുകയാണ്‌.  തമിഴ്‌നാട്‌ അതിർത്തികളായ നാടുകാണി, ചോലാടി, താളൂർ, നമ്പ്യാർകുന്ന്‌, പാട്ടവയൽ എന്നിവിടങ്ങളിലും  പരിശോധന കർശനമാണ്‌.  ആരോഗ്യപ്രവർത്തകരും പൊലീസുമാണ്‌ പരിശോധന  നടത്തുന്നത്‌.  
ഇരുസംസ്ഥാനങ്ങളിലേക്കുമുള്ള ബസ്സുകളിൽ യാത്രക്കാർ ഗണ്യമായി കുറഞ്ഞു. സ്വകാര്യ വാഹനങ്ങളിൽ പോയ ഭൂരിഭാഗത്തിനും കോവിഡ്‌ നെഗറ്റീവ്‌  സർട്ടിഫിക്കറ്റുണ്ടായിരുന്നു. സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ തിരിച്ചയച്ചു. കുട്ടയിൽ പണിക്കുപോകുന്നവരിൽ‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവർക്ക്‌ ഇളവുനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top