അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം; കലാ 
കായിക മത്സരങ്ങൾ 
സംഘടിപ്പിക്കും



കൽപ്പറ്റ   അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതൽ 12 വരെ കായിക മത്സരവും പകൽ ഒന്നു മുതൽ നാലുവരെ കലാമത്സരങ്ങളും നടക്കും. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ 29 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടോ  8281999014 എന്ന ഫോൺ നമ്പറിലോ dsjowydp wd2022@gmail.com എന്ന ഇ-മെയിൽ മുഖേനയോ പേര്, വയസ്, പങ്കെടുക്കുന്ന ഇനം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ അയക്കണം.       Read on deshabhimani.com

Related News