വാഹനത്തെക്കുറിച്ച്‌ ആശങ്കവേണ്ട



  കൽപ്പറ്റ  രക്ഷിതാക്കൾക്ക്‌ കുട്ടികളെ സ്വന്തം നിലയിൽ സ്‌കൂളിലെത്തിക്കാം. വാഹനസൗകര്യമില്ലാത്തവർക്ക്‌ അതത്‌ സ്‌കൂളുകളിലെ അധ്യാപകരെ ബന്ധപ്പെട്ടാൽ സൗകര്യം ഒരുക്കും. ഗോത്രവിദ്യാർഥികൾക്ക്‌ ഗോത്രസാരഥി സംവിധാനം ഉപയോഗപ്പെടുത്തും. സ്‌കൂളിന്റെ സ്‌പെഷ്യൽ ഫണ്ട് ഉപയോഗിച്ച് ചെറുവാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും അനുമതി നൽകിയിട്ടുണ്ട്.  പരീക്ഷകേന്ദ്രങ്ങളിൽ  മാറ്റം വരുത്താത്തതിനാൽ വാഹനസൗകര്യം വലിയവെല്ലുവിളി ഉയർത്തുന്നില്ല.    Read on deshabhimani.com

Related News