കാട്ടാനകൾ പകലും തേയിലത്തോട്ടത്തിൽ



 ഗൂഡല്ലൂർ തൊഴിലാളികളെ ഭീതിയിലാക്കി തേയിലത്തോട്ടങ്ങളിൽ പകലും കാട്ടാനകൾ.  ഓവേലി പഞ്ചായത്തിലെ വിവിധ തോട്ടങ്ങളിലാണ്‌ കാട്ടാനകൾ കൂട്ടമായും ഒറ്റയ്‌ക്കും എത്തുന്നത്‌.  തീറ്റയും വെള്ളവും തേടിയാണ് കാട്ടാനകൾ എത്തുന്നത്. കാട്ടുതീ പടരുകയും വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതായതോടെയുമാണ്‌  ആനകളുടെ വരവ്‌ കൂടിയത്‌.  തൊഴിലാളികൾ ഭയത്തോടെയാണ്‌ ജോലി ചെയ്യുന്നത്‌.  റോഡിലും ഇടവഴികളിലുമെല്ലാം കാട്ടാനക്കൂട്ടം എത്തുന്നുണ്ട്‌.  വിദ്യാർഥികളുൾപ്പെടെയുള്ളവർ ഭീതിയിലാണ്‌.  Read on deshabhimani.com

Related News