കെഎസ്‌ടിഎ സെമിനാര്‍



ബത്തേരി  കെഎസ്ടിഎ ബത്തേരി ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി   ‘പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ'  സെമിനാർ സംഘടിപ്പിച്ചു.  അമ്പലവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സെമിനാറിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി വിഷയം അവതരിപ്പിച്ചു.  സെമിനാറിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ സുകുമാരി, ഉപജില്ലാ സെക്രട്ടറി  ടി പി രതീഷ്  എന്നിവർ   സംസാരിച്ചു. യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ്‌ ഡോ. കെ കെ ബിജു അധ്യക്ഷനായി. വി പി അനൂപ്  സ്വാഗതവും നിമ്മി ആന്റണി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News