എസ്‌ബിഐക്ക് മുമ്പിൽ 
ഡിവൈഎഫ്ഐ പ്രക്ഷോഭം



  കൽപ്പറ്റ എസ്‌ബിഐയെ തകർക്കുന്ന തൊഴിൽ കരാർവൽക്കരണവും സ്വകാര്യവൽക്കരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ കൈനാട്ടിയിലെ എസ്ബിഐ ബ്രാഞ്ചിന്‌  മുമ്പിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ്‌  കെ എം ഫ്രാൻസിസ് അധ്യക്ഷനായി.  കെ മുഹമ്മദലി, സി ഷംസുദ്ദീൻ, ജോബിസൺ ജയിംസ്, പി ജംഷീദ്, മുഹമ്മദ് ഷാഫി, ജസീല ഷാനിഫ് എന്നിവർ സംസാരിച്ചു. കെ ആർ ജിതിൻ സ്വാഗതവും അർജുൻ ഗോപാൽ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News