സംസ്ഥാനതല സമാപനം കാരാപ്പുഴയില്‍



  കൽപ്പറ്റ ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണിമ' രണ്ടാംഘട്ട ക്യാമ്പയിനിന്റെ സംസ്ഥാനതല സമാപനം വ്യാഴാഴ്‌ച കാരാപ്പുഴയിൽ. പകൽ മൂന്നിന്‌ സമാപന സമ്മേളനം  മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കാരാപ്പുഴ മെഗാ ടൂറിസ്റ്റ് ഗാർഡനിലാണ് പരിപാടി.  ‘ബോധപൂർണിമ' പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. Read on deshabhimani.com

Related News