25 April Thursday
‘ബോധപൂര്‍ണിമ’ ക്യാമ്പയിൻ

സംസ്ഥാനതല സമാപനം കാരാപ്പുഴയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
 
കൽപ്പറ്റ
ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണിമ' രണ്ടാംഘട്ട ക്യാമ്പയിനിന്റെ സംസ്ഥാനതല സമാപനം വ്യാഴാഴ്‌ച കാരാപ്പുഴയിൽ. പകൽ മൂന്നിന്‌ സമാപന സമ്മേളനം  മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കാരാപ്പുഴ മെഗാ ടൂറിസ്റ്റ് ഗാർഡനിലാണ് പരിപാടി.
 ‘ബോധപൂർണിമ' പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top