നെന്മേനി പഞ്ചായത്തിലേക്ക്‌ 
സിപിഐ എം മാർച്ച്‌



ബത്തേരി നെന്മേനി പഞ്ചായത്ത്‌ ഭരണസമിതിയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. വി പി ബോസ്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ, പി കെ രാമചന്ദ്രൻ, എം എസ്‌ ഫെബിൻ, സുജ ജെയിംസ്‌, ഷാജി കോട്ടയിൽ എന്നിവർ സംസാരിച്ചു. സി ശിവശങ്കരൻ സ്വാഗതവും ടി പി ഷുക്കൂർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News