വിദ്യാഭ്യാസ അവാർഡ്‌ ദാനവും
ആനുകൂല്യ വിതരണവും



കൽപ്പറ്റ  കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്‌സി, ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്‌തു. കൽപ്പറ്റ എൻഎംഡിസി ഹാളിൽ  കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി ജില്ലാതല  ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷനായി.  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  എ ജെ ഷാജി ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസെടുത്തു.   കെ ഷമീർ, എക്കണ്ടി മൊയ്ദുട്ടി, ടി ജെ ചാക്കോച്ചൻ, മമ്മുട്ടി പാറക്കൽ, പി എസ് ശശിധരൻ, കെ കെ വർഗീസ്, കെ മുഹമ്മദ്, അഷറഫ്,  ജിഷ ജോസ് എന്നിവർ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ചന്ദ്രജ കിഴക്കയിൽ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News