29 March Friday

വിദ്യാഭ്യാസ അവാർഡ്‌ ദാനവും
ആനുകൂല്യ വിതരണവും

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
കൽപ്പറ്റ 
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്‌സി, ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്‌തു. കൽപ്പറ്റ എൻഎംഡിസി ഹാളിൽ  കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി ജില്ലാതല  ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷനായി.  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  എ ജെ ഷാജി ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസെടുത്തു.  
കെ ഷമീർ, എക്കണ്ടി മൊയ്ദുട്ടി, ടി ജെ ചാക്കോച്ചൻ, മമ്മുട്ടി പാറക്കൽ, പി എസ് ശശിധരൻ, കെ കെ വർഗീസ്, കെ മുഹമ്മദ്, അഷറഫ്,  ജിഷ ജോസ് എന്നിവർ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ചന്ദ്രജ കിഴക്കയിൽ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top