ലഹരിക്കെതിരെ മനുഷ്യച്ചങ്ങല



പുൽപ്പള്ളി/ ബത്തേരി ‘ലഹരിക്കെതിരെ തൊഴിലാളി കവചം’ എന്ന സന്ദേശമുയർത്തി സിഐടിയു  പുൽപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. സജി മാത്യു അധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ എം രമേശ്‌, ഒ കെ മണി എന്നിവർ സംസാരിച്ചു. ഇ കെ ബാലകൃഷ്ണൻ സ്വാഗതവും കെ ജെ തോമസ് നന്ദിയും പറഞ്ഞു. ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ബത്തേരി ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം പി ആർ ജയപ്രകാശ്‌, പി കെ രാമചന്ദ്രൻ, എം എ സുരേഷ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News