29 March Friday

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
പുൽപ്പള്ളി/ ബത്തേരി
‘ലഹരിക്കെതിരെ തൊഴിലാളി കവചം’ എന്ന സന്ദേശമുയർത്തി സിഐടിയു  പുൽപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. സജി മാത്യു അധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ എം രമേശ്‌, ഒ കെ മണി എന്നിവർ സംസാരിച്ചു. ഇ കെ ബാലകൃഷ്ണൻ സ്വാഗതവും കെ ജെ തോമസ് നന്ദിയും പറഞ്ഞു.
ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ബത്തേരി ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം പി ആർ ജയപ്രകാശ്‌, പി കെ രാമചന്ദ്രൻ, എം എ സുരേഷ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top